Friday 17 March 2017

പച്ചയായ പുല്‍ത്തകിടിയിലേക്ക് നമ്മെ നയിച്ചൊരിടയന്‍


രാവിലെ ദേവാലത്തിലെ തിരുക്കര്‍മ്മള്‍ക്ക് ശേഷം ചുണ്ടില്‍ ചെറു പുഞ്ചിരിയുമായി കൃഷിയിടത്തിലേക്ക് പണിയ്ക്കിറങ്ങുന്ന ഇടയന്‍, പാവറട്ടി പളളി തിരുമുറ്റത്ത് കണ്ണിന് കണി ക്കാഴ്ചയായി നില്‍ക്കുന്ന അസാധാരണ മനുഷ്യന്‍ തീര്‍ത്ഥകേന്ദ്രം വികാരി ഫാ.ജോണ്‍സണ്‍ അരിമ്പൂര്‍ തന്നെയാണ്. ഇടവകവികാരിയുടെ ഒരു അടയാളവും ആ മുഖത്ത് കാണാന്‍ കഴിയില്ല, പകരം പരിസ്ഥിതിയുടെ വലിയ ആത്മീയത ദര്‍ശിക്കാനാവും.

പരിസ്ഥിതി ചിന്തകളും പരിപാടികളും ആണ്ടുവട്ടത്തിലെ ജൂണ്‍ അഞ്ചിലൊ തുക്കി നിര്‍ത്താതെ, എന്നും പിന്‍തുടരേണ്ട ഒരു ചര്യയാക്കി മാറ്റി ശുശ്രൂഷ യുടെ പുതിയൊരു മുഖം പകര്‍ന്നു തന്നു ജോണ്‍സനച്ചന്‍.

അമിട്ടും ഗുണ്ടും പൊട്ടിവിരി ഞ്ഞമണ്ണില്‍ കൂര്‍ക്കയും കയ്പയു മൊക്കെ പൊട്ടിത്തഴയ്ക്കുമ്പോള്‍ ഓര്‍മ്മയില്‍ വിരിയുന്ന ഹരിതാഭചിന്തകള്‍ ഏറെയാണ്. 

സൂര്യപ്രകാശത്തിന്‍റെ സഹായത്തോടെ കാര്‍ബണ്‍ഡൈ ഓക്സൈഡ് വലി ച്ചെടുത്ത് പച്ചിലകള്‍ ആഹാരം ഉണ്ടാക്കുമെന്ന് പഠിപ്പിച്ചത് പളളി ക്കൂടത്തിലെ അദ്ധ്യാപകരാണ്. മാത്രമല്ല, സസ്യങ്ങള്‍ നമുക്ക് വേണ്ട ഓക്സിജന്‍ പുറത്ത് വിടുകയും ചെയ്യുമത്രെ! എത്രയോ നിഷ്കളങ്കമായി അന്ന് വിശ്വസിച്ച ആ കാര്യങ്ങള്‍ നമ്മള്‍ക്കെപ്പോഴാണ് കൈമോശം വന്നത്?  

ഒന്നാം ക്ലാസ്സിലെ വേദപാഠക്ലാസ്സില്‍ ആദ്യപാഠം ഏദന്‍ തോട്ടത്തെക്കുറിച്ചാണ്. സന്തോഷവും സൗഭാഗ്യവുമെല്ലാം നിമിഷ സുഖത്തിന് വേണ്ടി അടിയറവ് പറഞ്ഞ മനുഷ്യന്‍റെ കഥ വേദനയോടെയാണ് ഗുരു മുഖത്തുനിന്നും നമ്മള്‍ അനുഭ വിച്ചറി ഞ്ഞത്. എല്ലാം ഉണ്ടാ യിട്ടും എല്ലാം നഷ്ടപ്പെടുത്തുന്ന അവിവേകം. നാലാം ക്ലാസ്സില്‍ ഭക്ഷ്യശൃംഘലയില്‍ ആദ്യത്തെ കണ്ണി സസ്യമാണെന്ന് നാം പഠിച്ചതല്ലേ? പരിസ്ഥിതി ദിനത്തില്‍ സ്കൂളില്‍ നിന്ന് കിട്ടിയ പൂമരത്തൈ നട്ടതും, പൂമരം പൂത്തതും, പൂമര ച്ചോട്ടില്‍ പൂമര ക്കുട്ടികള്‍ ഉണ്ടായതും എല്ലാവരുടേയും മനസ്സില്‍ പൂത്തുലഞ്ഞുനില്‍ ക്കുന്നുമുണ്ട്. വര്‍ഷങ്ങള്‍ക്കുമുന്‍പ് പാവറട്ടി സി.എല്‍.സി. നവതി യാഘോ ഷിച്ചപ്പോള്‍, ആഘോഷത്തിന്‍റെ ഒരു പ്രധാന ഇനം 90 തേക്കിന്‍ തൈ വെച്ച് പിടി പ്പിക്കുക എന്നതായിരുന്നു. പ്രമോട്ടര്‍ ഡോ. ഫ്രാന്‍സീസ് ആലപ്പാട്ടിന്‍റെ നേതൃ ത്വത്തില്‍ നട്ടുപിടിപ്പിച്ച തേക്കിന്‍ തൈ ഇന്നും ഹരിത അടയാളമായി പളളി യുടെ പടിഞ്ഞാറ് നിലനില്‍ക്കുന്നുണ്ട്.

 'പച്ചയായ പുല്‍ത്തകിടിയില്‍ അവിടുന്ന് എനിക്ക് വിശ്രമമരുളുന്നു. പ്രശാന്തമായ ജലാശയത്തിലേക്ക് അവിടുന്ന് എന്നെ നയിക്കുന്നു' എന്ന ഹരിത സങ്കീര്‍ത്തനം ഇന്ന് നാം അറിയാതെ പളളി തിരുമുറ്റത്തുനിന്നും വായിച്ചെ ടുക്കുന്നു.

അതെ, ജോണ്‍സനച്ചന്‍ ഒരു ഓര്‍മ്മപ്പെടുത്തലാണ് നാം ജീവിക്കുന്ന കാലഘട്ടത്തിന്‍റെ വെല്ലു വിളി കള്‍ ക്കൊത്ത വിധത്തില്‍ പരിസ്ഥിതി ശുശ്രൂഷചെയ്യാന്‍ നമുക്ക് ഉത്തരവാദി ത്വമുണ്ടെന്ന ഓര്‍മ്മപ്പെടു ത്തല്‍. 

Post a Comment

Start typing and press Enter to search